Local
വില്ലേജ് ഓഫീസ് – പുതിയോട്ടിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ : പുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശ ഭൂവുടമകൾ വിട്ടുനൽകിയ വസ്തുവകകൾ പഞ്ചായത്ത് ആസ്തി വികസന രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയായിരുന്നു. പുതിയ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ അലി മണിക്ഫാൻ, ടി.ടി. അബ്ദുറഹ്മാൻ, ഇമ്പിച്ചിക്കോയ നാറഞ്ചലത്ത്, മുംതാസ് കൊളായിൽ , നഫീസ ഖാദർ (ഉവ്വി), ആത്തിഖ,കുഞ്ഞി മായിൻ, ഇ.എ. ജബ്ബാർ, കെ.എം.സി വഹാബ്, അബ്ദുറഹ്മാൻ. പി , അബ്ദുല്ല. കെ, റഫീഖ് കുറ്റിയോട്ട്, പി.പി. ബഷീർ എന്നിവർ സംസാരിച്ചു. അനീസ ശാക്കിർ, റസിയ റഹ്മാൻ, ശരീഫ നാസർ, ഇത്താച്ചുമ്മ, ശാഹിറ, ഫെബിന അഷ്റഫ്, ഫാത്തിമ അസീസ്, സാഹിറാബി, ലബീബ എന്നിവർ നേതൃത്വം നൽകി.


