Local

രാഹുൽഗാന്ധിയെ സ്വാഗതം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രാഹുൽഗാന്ധിയെ സ്വാഗതം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി. വയനാട് ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനെത്തുന്ന പാർട്ടി ദേശീയ നേതാവിന് വരവേൽക്കുക കൂടിയാണ് പ്രവർത്തകർ. ഫ്ലക്സ് ബോർഡുകൾ ഉയർത്തി കുനിയിൽ ന്യൂബസാർ അങ്ങാടിയിൽ വെച്ചായിരുന്നു പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. മുസ്‍ലും ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി കുറുമാടൻ ഗഫൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഫാസിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി ഷുക്കൂർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി നജീബ് കാരങാടൻ, എംകെ. കുഞ്ഞിമുഹമ്മദ്, എം.ഇ. റഹ്മത്തുള്ള, കെ.എ നാസർ, പി. രാമകൃഷ്ണൻ, ഹനീഫ പത്തനാപുരം, അലി കാരങ്ങാട്, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, ഡോ. കെ ശ്രീധരൻ, ഡോ. സിഎച് ഗഫൂർ, അബൂബക്കർ മാസ്റ്റർ തൃക്കളയൂർ, അരവിന്ദാക്ഷൻ എം, ജിഫിൻ വേങ്ങമണ്ണിൽ, എംപി. അബ്‌ദുറഹിമാൻ, നിസാമുദ്ധീൻ വി, ഹമീദ് മാസ്റ്റർ, കെഎസ്‌യു നേതാവ് ഫയാസ് എംടി, ജവാദ് തൃക്കളയൂർ, മഹ്മൂദ് വൈപി, നാരായണൻ ഇകെ, പാലശ്ശേരി അബ്ദുറഹിമാൻ, ഖമറുൽ ഇസ്‌ലാം, സലിം കരുവാടൻ, നാസർ പട്ടാക്കൽ, മൂസ കൊളക്കാടൻ, പിടി. സുബൈർ, സദഖത്തുള്ള ടികെ, റഫീഖ് പിടി, സിദ്ധീഖ് മാസ്റ്റർ തുടങിയവർ പങ്കെടുത്തു.

See also  പൂർവഅധ്യാപക-വിദ്യാർഥി സംഗമം നാളെ

Related Articles

Back to top button