മത്സ്യത്തൊഴിലാളികളുടെ ജീവിതം തൊട്ടറിയാൻ എൻഎസ്എസ് വളണ്ടിയർമാർ തീരദേശത്ത്

കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ തിരയറിയാൻ തീരമറിയാൻ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിച്ചു.കൊയിലാണ്ടി , കാപ്പാടും പരിസരവുമാണ് വിദ്യാർഥികൾ സന്ദർശിച്ചത്. ഉപജീവനത്തിന് കടലിനെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിസന്ധികളും പ്രതീക്ഷകളും വിദ്യാർഥികൾ നേരിട്ട് കണ്ടും ചോദിച്ചും മനസ്സിലാക്കി.
മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന ഘട്ടംമുതൽ മത്സ്യം വിപണിയിൽ എത്തുന്നതുവരെ ഓരോ ഘട്ടങ്ങളെ കുറിച്ചും വിദ്യാർത്ഥികൾ ആഴത്തിൽ മനസ്സിലാക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴിൽ പ്രശ്നങ്ങൾ കടൽൽക്ഷോഭം, മത്സ്യബന്ധനത്തിനിടയിൽ ഉണ്ടാകുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾ മത്സ്യത്തൊഴിലാളികളോട് ചോദിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളികളുമായുള്ള സംവാദം വിദ്യാർത്ഥികൾക്ക് അപൂർവ്വ അനുഭവമായി
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം ,ഫഹദ് ചെറുപാടി ജിംഷിദ പി സി , ഷഹർബാൻ കോട്ട നജുവഹനീൻ , ഷബ്ന വളണ്ടിയർമാരായ മിൻഹാൽ തമന്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
“തിരയറിയാൻ തീരമറിയാൻ” പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ മത്സ്യബന്ധന തൊഴിലാളികളുമായി സംവദിക്കുന്നു