Local

ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അരീക്കോട് ശിഹാബ് തങ്ങൾ റിലീഫ് ആൻഡ് ചാരിറ്റി സെന്ററിന്റെയും പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന റമദാൻ ഇഫ്താർ വിരുന്നിന് പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി നേതൃത്വം നൽകി. താലൂക്ക് ആശുപത്രിയിൽ റമദാൻ 1 മുതൽ 30 വരെ നോമ്പുതുറ വിഭവങ്ങളും അത്താഴവും വിതരണം ചെയ്യുന്നുണ്ട്. വാർഡ് മെമ്പർ വൈ.പി സുലൈഖ, വനിതാ ലീഗ് പ്രവർത്തകർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകി.

See also  പുസ്തകം പ്രകാശനം ചെയ്തു

Related Articles

Back to top button