കാലുഷ്യത്തിനും വിദ്വേഷത്തിനുമെതിരെ ജമാഅത്തെ ഇസ്ലാമി സൗഹ്യദ ഇഫ്ത്താർ സംഗമം നടത്തി

അരീക്കോട് : രാജ്യത്തിൻ്റെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങൾ തച്ചുതകർക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ സ്നേഹത്തിലൂടെയും പരസ്പര സഹവർത്തിത്വത്തിലൂടെയും മുന്നേറുകയെന്നതാണ് നമ്മുടെ ദൗത്യമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റി അരീക്കോട് ജോളി ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്ത്താർ സൗഹൃദ സംഗമത്തിൽ മുഖ്യ ഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻ്റ് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നൗഷാർ കല്ലട, വിവിധ സംഘടന നേതാക്കളായ അഡ്വ. കെ.പി നൗഷാദലി, ഇ.കെ.എം. പന്നൂർ, അബ്ദുറഹ്മാൻ സുല്ലമി, അഡ്വ. ഷരീഫ്, ഡോ. പി.പി. അബ്ദുൽ ഹഖ്, ടി.പി. അൻവർ, എ.എം. അബ്ദുറഹ്മാൻ, മുൻ ഡിഡിഇ സഫറുള്ള, എ.എം. അഷ്റഫ് ബാപ്പുട്ടി, ലുഖ്മാൻ അരിക്കോട്, മുഖ്ത്താർ, നസറുള്ള കാഞ്ഞിരാല, അബ്ദുൽ ഖയ്യും സുല്ലമി, യൂസുഫ് മാസ്റ്റർ, സഹൂദ് മാസ്റ്റർ, ഡോ. പി.കെ. ലുഖ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ പിആർ കൺവീനർ വി.ഷഹീദ് മാസ്റ്റർ സ്വാഗതവും പി.കെ. സാജിദ് മാസ്റ്റർ നന്ദിയും പറഞ്ഞു. വൈ.കെ. അബ്ദുല്ല മാസ്റ്റർ, കെ.വി. കരിം മാസ്റ്റർ, പി.കെ. നാസർ മാസ്റ്റർ, പി.കെ. മുനീർ, വി.പി. നിസാമുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.