Local

അധ്യാന വർഷത്തിന്റെ ഉദ്ഘാടനം നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന്റെ 2025 – 26 വർഷത്തെ അധ്യായന വർഷത്തിന്റെ ഉദ്ഘാടനം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം എബ്രഹാം സ്വാഗത പ്രസംഗം നടത്തി. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാഭ്യാസം, അച്ചടക്കം, മൂല്യങ്ങൾ എന്നിവയിലൂടെ യുവ മനസ്സുകളെ പരിപോഷിപ്പിക്കുക എന്നതാണ് കോളജിൻ്റെ ദൗത്യം എന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ശ്രീ ടി.ജെ മാർട്ടിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും വ്യക്തിപരവുമായ വികസനത്തിന് പ്രാധാന്യം മുൻനിർത്തികൊണ്ട് നിശ്ചയദാർഢ്യത്തോടെയും, പോസിറ്റീവ് മനോഭാവത്തോടെയും, അക്കാദമിക് വർഷത്തെ സമീപിക്കണമെന്ന് വിദ്യാർത്ഥികളെ തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഉത്ബോധിപ്പിച്ചു. വിദ്യാർത്ഥി സമൂഹത്തിന്റെ കഴിവുകളും സർഗ്ഗാത്മകമായ പ്രകടനങ്ങളും പ്രദർശിപ്പിക്കുന്ന കോളേജ് മാഗസിൻ *തുരുത്ത്* ടി.ജെ മാർട്ടിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. കഴിഞ്ഞവർഷത്തെ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര പ്രവർത്തന വിജയികൾക്കുള്ള അവാർഡുകളും വിശിഷ്ടാതിഥി വിതരണം ചെയ്തു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയി, വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അനസ്യ പി.കെ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് രാഗം മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഷോയും നടന്നു.

See also  ബോട്ടിലുകൾ ഇനി വലിച്ചെറിയണ്ട, ബൂത്തിൽ നിക്ഷേപിക്കാം, മാലിന്യ നിർമാർജ്ജനത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് കാവനൂർ ഗ്രാമ പഞ്ചായത്ത്

Related Articles

Back to top button