Local

അരീക്കോട് പരിവാർ നോമ്പുതുറ സംഘടിപ്പിച്ചു

അരീക്കോട്: ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയായ പരിവാറിന്റെ അരീക്കോട് തല നോമ്പുതുറ ചമ്രക്കാട്ടൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിവാർ കമ്മിറ്റിക്ക് കീഴിലുള്ള അരീക്കോട് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും നോമ്പുതുറയിൽ പങ്കെടുത്തു. ചെമ്രക്കാട്ടൂർ സ്റ്റാർ ക്ലബ്, ഫോർകാസ്റ്റിൽ ഓഡിറ്റോറിയം, എം പി ബി ഷൗക്കത്ത്, ബിഎസ്എൻഎൽ റഹ്മത്ത് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.

See also  അരീക്കോട് താലൂക്ക് ആശുപത്രിക്ക് മൂന്ന് പുതിയ ഡോക്ടർമാർ

Related Articles

Back to top button