മാട്ടുമുറി ഉപതെരഞ്ഞെടുപ്പ് : വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കും

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മാട്ടുമുറി മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ തീരുമാനം. മാട്ടുമുറി-മൂന്നാംവാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷനായി.
യു.ഡി.എഫ് സ്ഥാനാര്‍ഥി യു.പി മമ്മദ് പുളിക്കലിന് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി. റസാഖ് പാലേരി പൊന്നാട അണിയിച്ചു.
പാര്‍ട്ടി ജില്ല സെക്രട്ടറി കെ.സി അന്‍വര്‍, പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി സീനത്ത്, ജാഫര്‍ മാസ്റ്റര്‍, പി.കെ ഹാജറ, സാലിം ജീറോഡ്, ജ്യോതി ബസു കാരക്കുറ്റി, ബാവ പവര്‍വേള്‍ഡ്, സജീഷ് മാട്ടുമുറി, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം പ്രമിദ, കലാഭവന്‍ ബാലു എന്നിവര്‍ സംസാരിച്ചു.
മൂന്നാംവാര്‍ഡില്‍ നിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സംസ്ഥാന പ്രസിഡന്റ് അംഗത്വം വിതരണം ചെയ്തു. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സജീഷ് മാട്ടുമുറിയെ സംസ്ഥാന പ്രസിഡന്റ് പൊന്നാട അണിയിച്ചു.
യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി സ്വാഗതവും റഫീഖ് കുറ്റിയോട്ട് നന്ദിയും പറഞ്ഞു.