Local

ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച ഫാൻസ് കപ്പ് ശ്രദ്ധേയമായി

മുക്കം: ഫുട്ബോൾ മാമാങ്കങ്ങളുടെ ആവേശം വിദ്യാർഥികളിലേക്ക് എത്തിക്കാൻ മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച ഫാൻസ് കപ്പ് ശ്രദ്ധേയമായി.
യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെൻ്റുകൾ കലാശപ്പോരിലേക്കെത്തിയ പശ്ചാത്തലത്തിലാണ് കാംപസിൽ പരിപാടി സംഘടിപ്പിച്ചത്. വിവിധ ടീമുകളുടെ ജേഴ്സി ധരിച്ച്
ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ കാറിലും ബൈക്കിലും മൈതാനത്തെത്തിയ വിദ്യാർഥികൾ ബാൻഡ് മേളത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ചു. ആൺ കുട്ടികളുടെ ആവേശം കണ്ട് പെൺകുട്ടികൾ കൂടി മൈതാനത്ത് ഇറങ്ങിയതോടെ ആവേശം വാനോളമുയർന്നു.
കോളേജിലെ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പ്രിൻസിപ്പൽ ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജിജി ജോർജ്ജ് അധ്യക്ഷയായി. തുടർന്ന്, ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ, ജർമ്മനി ആരാധക ടീമുകളുടെ സൗഹൃദ ഫുട്ബോൾ മത്സരവും സ്പോർട് ക്വിസ്സ് മത്സരവും നടന്നു. സ്പോർട്സ് ക്ലബ്ബ് കോ – ഓർഡിനേറ്റർ കെ.അസീബ്, കോളേജ് യൂണിയൻ ചെയർമാൻ അസ്ജിത്ത് ഖാൻ, ജനറൽ ക്യാപ്റ്റൻ സോബിൻ എന്നിവർ നേതൃത്വം നൽകി.

https://www.instagram.com/reel/C9SSVj4SfoL/?igsh=MXc1YjR2M3h3Z2JqZw==

യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെൻ്റുകളുടെ ഭാഗമായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച ഫാൻസ് കപ്പ് പരിപാടിയിൽ നിന്ന്.

See also  ഗോത്രവർഗ്ഗ കോളനിയിൽ എൻഎസ്എസ് വളണ്ടിയർമാർ വസ്ത്രങ്ങൾ വിതരണം ചെയ്തു

Related Articles

Back to top button