Local

സ്വാതന്ത്ര്യദിനാഘോഷം

മുക്കം: സ്വതന്ത്ര ഭാരതത്തിന്റെ 78- മത്തെ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജി.എൽ.പി സ്കൂൾ കുമാരനെല്ലൂരിൽ രാവിലെ 9:15 ന് ഹെഡ് മാസ്റ്റർ ബോബി ജോസഫ് പതാക ഉയർത്തി. SMC ചെയർമാൻ ടി.പി ജബ്ബാർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ശാന്താദേവി മൂത്തേടത്ത് പരിപാടിയുടെ ഉദ്ഘാടനവും
സമ്മാനദാനവും നിർവ്വഹിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ഫൗസിയ ടീച്ചർ പരിപാടിയുടെ നന്ദി പറഞ്ഞു. സോഷ്യൽ സയൻസ് കൺവീനർ
റസ്ന കെ. ഖൈറുന്നീസ കെ.സി, ധന്യ എസ് എസ് പരിപാടിക്ക് നേതൃത്വം നൽകി

See also  നേത്ര പരിശോധന ക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

Related Articles

Back to top button