Local

കൊടിയത്തൂരിന് രണ്ടാം സ്ഥാനം

 

കോഴിക്കോട് അഹ്മദിയ്യ മുസ്ലിം മസ്ജിദ് കോംപ്ലക്സ് ബൈത്തുൽ ഖുദ്ദൂസിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ കോഴിക്കോട് -വയനാട് ജില്ലആത്മീയ സംഗമത്തിന്റെ ഭാഗമായി നടത്തിയ വൈജ്ഞാനിക – കലാ-കായിക മൽസരത്തിൽ കൊടിയത്തൂർ മജ്ലിസ് അൻസാറുള്ള (അഹ്‌മദിയ്യ പ്രസ്ഥാനത്തിൻ്റെ 40 കഴിഞ്ഞവരുടെ സംഘടന) രണ്ടാം സ്ഥാനം കരസ്ഥമാക്കി. രണ്ട് ദിവസമായി നടന്ന പരിപാടികൾ അംഗങ്ങളുടെ ആവേശപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സമാപന പരിപാടിയിൽ അഖിലേന്ത്യാ ഉപാധ്യക്ഷൻ താജുദ്ദീൻ സാഹിബ് മൽസരാർത്ഥികളെസംബോധന ചെയ്യുകയും പ്രത്യേക നിലയിൽ പ്രശംസിക്കുകയും ചെയ്തു.
താജുദ്ദീൻ സാഹിബ്, മൗലവി സലാം സാഹിബ്,അഹ്മദിയ്യ മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് അമീർ അബ്ദുൽ കരീം സാഹിബ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

See also  ഊരങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചു

Related Articles

Back to top button