Local

രാഷ്ട്രപിതാവിന്റെ സ്മരണക്കായി സ്കൂൾ ക്യാമ്പസിൽ ഗാന്ധി സ്ക്വയർ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ യുവ തലമുറകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഗാന്ധി സ്ക്വയർ ഒരുക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെയും ഗാന്ധിയൻ ആശയങ്ങളുടെയും പങ്ക് പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പസിൽ ഗാന്ധി സ്ക്വയർ സ്ഥാപിച്ചത്. കലോത്സവ നഗരിയിൽ തട്ടുകട നടത്തിയും കോക്കനട്ട് ചാലഞ്ചിലൂടെയും വളണ്ടിയർമാർ സമാഹരിച്ച തുക ഉപയോഗിച്ചാണ് സ്കൂൾ ക്യാമ്പസിൽ വളണ്ടിയർമാർ മനോഹരമായ ഗാന്ധി സ്ക്വയർ ഒരുക്കിയത്
ഗാന്ധി സ്ക്വയർ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു മുഖ്യാതിഥിയായി. എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീജിത്ത് , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി പൂളത്തൊടി ,പ്രിൻസിപ്പാൾ എം എസ് ബിജു, എസ് എം സി ചെയർമാൻ ഫസൽ ബാബു , പി ടി എ വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി , എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കോഡിനേറ്റർ സില്ലി ബി കൃഷ്ണൻ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെടി സലീം , എപി നാസർ , കെ പി മുഹമ്മദ്, സി കെ ഉബൈദുള്ള, കെ സി ലുക്മാൻ , ഫഹദ് ചെറുവാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

See also  ഏറനാട് മണ്ഡലം പ്രക്ഷോഭ യാത്ര; സമാപന യോഗം വെൽഫെയർ പാർട്ടി ദേശീയ സമിതി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു

Related Articles

Back to top button