Local

സ്കൂൾ ക്യാമ്പസിൽ വേനൽക്കാല ചീര വിളവെടുപ്പ് നടത്തി

കൊടിയത്തൂർ : കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിൽ ഭാരത് റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റ് വേനൽക്കാലത്ത് ആരംഭിച്ച ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി.
സ്കൂൾ ക്യാമ്പസിലെ വിശാലമായ സ്ഥലത്ത് നടത്തിയ വിളവെടുപ്പ് ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി നിർവഹിച്ചു.
ചീര കൃഷിക്ക് റോവർ ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
വിളവെടുപ്പ് ചടങ്ങിൽ പ്രിൻസിപ്പൽ എം എസ് അധ്യക്ഷത വഹിച്ചു. സഹർബാൻ കോട്ട , കെ സി ഉബൈദുള്ള , എം സി അബ്ദുൽബാരി , മുൻസിറ എടി, ആയിഷ ഹന്ന , റഫുവാൻ , ഹൈഫ ഫെബിൻ , സിദ്ര ഫാത്തിമ , എൻ കെ ഷാമിൽ , സനദ് എന്നിവർ നേതൃത്വം നൽകി.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിൽ റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റ് നിർമ്മിച്ച ചീര കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി നിർവഹിക്കുന്നു.

See also  കൂട്ടായ്മയുടെ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ; ഉത്സവപ്രതീതിയിൽ അരീക്കോട്

Related Articles

Back to top button