Local

സ്കൂൾ ക്യാമ്പസിൽ വേനൽക്കാല ചീര കൃഷിത്തോട്ടം ആരംഭിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽക്കാല ചീര കൃഷിത്തോട്ടം ആരംഭിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകളുടെ ഭാഗമായാണ് വേനൽക്കാലത്തെ മുൻനിർത്തിക്കൊണ്ട് ചീര കൃഷിയുടെ തോട്ട നിർമ്മാണം ക്യാമ്പസിൽ ആരംഭിച്ചത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എംഎസ് ബിജു പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു.ഗൈഡ്സ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട , കെ സി ലുക്മാൻ, വളണ്ടിയർമാരായ ആയിഷ ഹന്ന, റമീസ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ : കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ക്യാമ്പസിൽ ആരംഭിച്ച ചീര കൃഷിത്തോട്ടം പഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

See also  ഉൾപോര് രൂക്ഷം;റാലി കലക്കിയത് എടവണ്ണപ്പാറയിലെ ചില ചോട്ടാനേതാക്കന്മാർ; സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര്

Related Articles

Back to top button