ഇന്നത്തെ സർക്കാർ അറിയിപ്പുകൾ

ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.
ഫീല്‍ഡ് അസിസ്റ്റന്റ്
കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനഅഭിമുഖം നവംബര്‍ 30ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 10ന് നടക്കും. വി എച്ച് എസ്ഇ, അഗ്രികള്‍ച്ചര്‍ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasumavukrishi.org സന്ദര്‍ശിക്കാം. ഫോണ്‍:9446307456, 9496045000.
കായിക പരിശീലകരെ നിയമിക്കുന്നു
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിലിൽ നിലവിലുള്ള അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ, സൈക്ലിങ് കായിക പരിശീലകരുടെ തസ്തികകളിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ ഏഴിനു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.
വാക്‌സിനേറ്റർമാരേയും സഹായികളേയും താല്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്
കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഡിസംബർ 1 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഈ യജ്ഞത്തിലേക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ, പരിചയസമ്പന്നരായ സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്ററായി പ്രവർത്തിക്കാൻ അപേക്ഷിക്കാം. 21 ദിവസത്തെ ക്യാമ്പെയ്‌നിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15000/- രൂപ (പതിനയ്യായിരം രൂപ മാത്രം) ഓണറേറിയമായി നൽകും. കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജും നൽകും.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.ഇ പാസ്സായവർ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ-യുവാക്കൾക്ക് സഹായികളായി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന നൽകും. 21 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഓണറേറിയം നൽകും.
അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് നവംബർ 29 ന് ഉച്ചയ്ക്ക് 12 നു മുൻപായി അപേക്ഷ നേരിട്ട് സമർപ്പിക്കണം. അപേക്ഷയിൽ അഡ്രസ്സും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം. ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 28ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്തു തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066