Local

രക്തദാന ക്യാമ്പ് നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജിജി ജോർജ് അധ്യക്ഷയായി. കോളേജ് വിദ്യാർത്ഥികളായ 40 പേർ ക്യാമ്പിൽ രക്തദാനം നടത്തി. ഡോ. അമിൽ ഹാരിസ്, എൻഎസ്എസ് സെക്രട്ടറി അലീന ഷാജി, ആൽബിൻ ജോമോൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ പി. അഞ്ജലി, കെ.പി.ആതിര എന്നിവർ നേതൃത്വം നൽകി.

See also  ഊർങ്ങാട്ടിരിയിൽ കുഴിമണ്ണ അഗ്രോ സർവീസ് സെന്റർ ബ്ലോക്ക് തല ഉപദേശക സമിതി യോഗം

Related Articles

Back to top button