National

വരനും വധുവും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം; 5 പേർക്ക് പരുക്ക്

മലപ്പുറം : പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ​ഗുരുവായൂരിൽ നിന്ന് കല്യാണം കഴിഞ്ഞ് മടങ്ങവേയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അ‍ഞ്ചു പേർക്ക് പരുക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങൾ‌ പുറത്തുവന്നു.

കണ്ണൂർ സ്വദേശികളായ വരൻ ശ്രാവൺ, വധു ദേവപ്രിയ എന്നിവർക്കും വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളായ വത്സല, സവിത, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് 1.30ഓടെയാണ് അഫകടം സംഭവിച്ചത്.

കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

See also  ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി

Related Articles

Back to top button