National
പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യം

കിഴുപറമ്പ്: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കിഴുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുനിയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എംകെ ഫാസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.രാമകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് എംഇ.റഹ്മത്തുള്ള, ജിഫിൻ വേങ്ങമണ്ണിൽ, കെ.പി.അബ്ദുള്ള മാസ്റ്റർ, വി.നിസാമുദ്ധീൻ, അരവിന്ദാക്ഷൻകൊച്ചു, അബ്ദുറഹിമാൻ പാലശ്ശേരി, നിഷാദ്.വി, നസീഫ് സിടി, സനൽ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:
- രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് റദ്ദാക്കുക
- പോലീസിൻ്റെ അനീതിക്കെതിരെ നടപടി സ്വീകരിക്കുക
- സർക്കാർ രാഷ്ട്രീയ വിദ്വേഷം അവസാനിപ്പിക്കുക
കോൺഗ്രസ് പ്രവർത്തകർ പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ അടിച്ചമർത്തൽ നടക്കുകയാണെന്ന് അവർ ആരോപിച്ചു.