Local
നേത്ര പരിശോധന ക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

എളയൂർ : നൂറിന്റെ നിറവിലെത്തി നിൽക്കുന്ന എ എം എൽ പി സ്കൂൾ എളയൂരും അരീക്കോടിന്റെ സമ്പൂർണ്ണ കണ്ണാശുപത്രി അൽ റൈഹാനും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കാവനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ബീന ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽകരണ ക്ലാസിന് അൽ റൈഹാൻ കണ്ണാശുപത്രിയിലെ ലക്ചറർ റനീഷ മാഡം നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കുഞ്ഞിമൊയ്തീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ജൗഹർ അദ്ധ്യക്ഷനായിരുന്നു. എം.ടി.എ പ്രസിഡണ്ട് റൈഹാനത്ത് ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് അസ്മാബി ടീച്ചർ നന്ദി പറഞ്ഞു. 2024 ഫെബ്രവരി 9, 10 ദിവസങ്ങളിൽ നടക്കുന്ന നൂറാം വാർഷികാഘോഷ പരിപാടി ഗംഭീരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു.