National

ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക; പോലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി

മലപ്പുറം: ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക. പോലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ പിടിയിലായത് 1397 പേർ. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് സ്‌മാർട്ട് ഡ്രൈവ് ചലഞ്ച് തുടങ്ങിയത്. ഹെൽമെറ്റ് ധരിച്ച് സ്‌മാർട്ടായി യാത്ര ചെയ്യുന്ന ജില്ലയിലെ മൂന്നുപേരെ തിരഞ്ഞെടുത്ത് പോലീസ് സമ്മാനം നൽകും. അല്ലാത്തവർക്ക് പിഴയടയ്ക്കാനുള്ള പോലീസിന്റെ നിർദേശം വീട്ടിലെത്തും. ഈ മാസം 17 വരെയാണ് പരിശോധനയുടെ ആദ്യഘട്ടം. പൊതു ജനങ്ങൾ ഹെൽമെറ്റ് ധരിക്കാത്തവരുടെ ഫോട്ടോ എടുത്ത് പോലീസിനയച്ചാൽ പിഴ ലഭിക്കുന്ന പരിഷ്‌കാരവും ഉടൻ നിലവിൽവരും. മൂന്നു പേരെ കയറ്റി ബൈക്കോടിക്കുന്നവർക്കെതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും കർശന നടപടി തുടങ്ങി. മൂന്നുപേരെ കയറ്റി ബൈക്കോടിച്ചതിന് ഒറ്റ ദിവസം 67 പേർക്കെതിരേ ജില്ലയിൽ പോലീസ് നടപടിയെടുത്തു. ജില്ലയിൽ വാഹനാപകടം വർധിച്ച പശ്ചാത്തലത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്.

See also  കോണ്‍ഗ്രസിനും ആം ആദ്മിക്കും ബി ജെ പിയുടെ ചെക്ക്; ഓഫര്‍ മഴയുമായി പ്രകടന പത്രിക

Related Articles

Back to top button