Local

സോഫ്റ്റ്ബേസ്ബോൾ കേരള ടീം കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മുക്കം: ഈ മാസം 23 മുതൽ 27 വരെ തെലുങ്കാനയിലെ ബെല്ലംപള്ളിയിൽ നടക്കുന്ന സബ്ജൂനിയർ, യൂത്ത് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന ക്യാമ്പ് മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു.

കഴിഞ്ഞ മാസം നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വീതം ആൺകുട്ടികളും, പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ബാറ്റ് നൽകി കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സംയുക്ത കായിക അദ്ധ്യാപക സംഘടന സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡണ്ട് സലീം കൊളായിൽ മുഖ്യാതിഥിയായിരുന്നു.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് കായിക വിഭാഗം മേധാവി സന്തോഷ് മരുതോലിൽ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കേരള ടീം കോച്ചുമാരായ രാഹൂൽ കൃഷ്ണ, കെ.അക്ഷയ്, ജെ ഷഹനാസ് എന്നിവർ പ്രസംഗിച്ചു.
നിലവിലെ നാഷണൽ ചാമ്പ്യൻമാരായ കേരള ടീം 22-ാം തിയതി തെലുങ്കാനയിലേക്ക് യാത്ര പുറപ്പെടും.

See also  കേശദാനത്തിലൂടെ നന്മയുടെ കയ്യൊപ്പ് ചാർത്തി എൻഎസ്എസ് വളണ്ടിയർമാർ

Related Articles

Back to top button