Kerala

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ അങ്കമാലി റെയ്ൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.

കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21), ബന്ധുവായ വളത്തുങ്കൽ ആക്കോലിൽ സ്വദേശിനി വിസ്മയ (15) എന്നിവരാണ് മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയ്നാണ് ഇടിച്ചതെന്നാണ് വിവരം.

പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കൊല്ലം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഇരവിപുരം പൊലീസുമാണ് കേസെടുത്തത്.

See also  വിലയിടിവിന്റെ കാലം കഴിഞ്ഞു, ഇനി വിലക്കയറ്റം; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

Related Articles

Back to top button