National

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് എ.പി ശ്രീജിത്ത് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ സയന്റിസ്റ്റ് കുൽദീപ് ഗോപാൽ ഭർട്ടാരിയ, ജല ശക്തി അഭിയാൻ സെൻട്രൽ നോഡൽ ഓഫീസർ സുർജിത് കാർത്തികേയൻ എന്നിവർ പദ്ധതി വിശദീകരിച്ചു.

ജെ.എസ്.എ ജില്ലാ നോഡൽ ഓഫീസർ അനിത നായർ, അസ്സിസ്റ്റന്റ് എൻജിനീയർ ശിഹാബ് ഇരികുളങ്ങര, ടി.വി.എസ് ജിതിൻ, ബാലകൃഷ്ണൻ, ആയിഷ, തസ്‌നീം എന്നിവർ പങ്കെടുത്തു. കേന്ദ്രസംഘം ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

See also  ഇന്ത്യ കൂടുതൽ എസ്-400 യൂണിറ്റുകൾ വാങ്ങിയേക്കും; റഷ്യയുമായി നിർണായക ചർച്ചകൾ സജീവം

Related Articles

Back to top button