Sports

എ.എഫ്.ഡി.എം. സൂപ്പർ ലീഗ് സീസൺ അഞ്ച് ഫൈനൽ നാളെ

മലപ്പുറം : ജില്ലയിലെ നാൽപ്പതിലധികം ഫുട്‌ബോൾ അക്കാദമികളുടെ സംയുക്ത സംഘടനയായ അസോസിയേഷൻ ഫോർ ഫുട്‌ബോൾ ഡെവലപ്‌മെന്റ്, മലപ്പുറം (എ.എഫ്.ഡി.എം.) നടത്തുന്ന കിംസ് അൽശിഫ എ.എഫ്.ഡി.എം. സൂപ്പർ ലീഗ് സീസൺ അഞ്ചിന്റെ ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 21, 18, 16, 14 എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് ഫൈനൽ.

വൈകീട്ട് മൂന്നിനാണ് ആദ്യ ഫൈനൽ. നേരത്തേ കോട്ടയ്ക്കൽ, വണ്ടൂർ, മഞ്ചേരി, അരീക്കോട് സോണുകളിലായി 40 ടീമുകൾ പങ്കെടുത്ത പ്രാഥമിക ലീഗ് റൗണ്ടിൽനിന്ന് രണ്ടു ടീമുകൾവീതം ഓരോ കാറ്റഗറിയിലും ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളെല്ലാം എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിലായിരുന്നു.

പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് മുഖ്താർ വണ്ടൂർ, സെക്രട്ടറി ഷമീർ എടക്കര, സൂപ്പർ ലീഗ് ചെയർമാൻ റഷീദ് എടരിക്കോട്, നാസർ അരീക്കോട്, അഹ്‌സൻ ജവാദ് എന്നിവർ പങ്കെടുത്തു.

See also  നിർഭാഗ്യവശാൽ റൺ ഔട്ടായി ജയ്‌സ്വാൾ, പിന്നാലെ തകർന്ന് ഇന്ത്യ; രണ്ടാം ദിനം 5ന് 164 റൺസ്

Related Articles

Back to top button