National

സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

See also  കാറിന് തീപിടിച്ച് ചണ്ഡിഗഢ് സർവകലാശാലയിലെ അസോ. പ്രൊഫസറും രണ്ട് മക്കളും മരിച്ചു

Related Articles

Back to top button