Education

ട്രെയിൻ യാത്രക്കിടെ 14കാരനെ പീഡിപ്പിക്കാൻ ശ്രമം

ട്രെയിൻ യാത്രക്കിടെ 14കാരനെ ലൈംഗികമയാി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡനശ്രമത്തിനിടെ 14കാരൻ പേടിച്ച് ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിരുന്നു.

ഇതുകണ്ട യാത്രക്കാരും ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് വിവരം തേടി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

See also  കാടുപോലെ കടലും കത്തിയമരാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍

Related Articles

Back to top button