Kerala

മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി

ബിജെപിയിൽ ചേർന്ന മംഗലശേരി സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് നിലവിലെ ഏരിയ സെക്രട്ടറി എം ജലീൽ. സഹകരണ സ്ഥാപനത്തിലെ മധുവിന്റെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപ വന്നുപോയി. മധു വാങ്ങിയ ഫ്‌ളാറ്റിന്റെ ചടങ്ങിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പങ്കെടുത്തു. മധുവിനും മകനും കച്ചവട താത്പര്യമാണുള്ളതെന്നും എം ജലീൽ പറഞ്ഞു

ലക്ഷങ്ങൾ വന്നുപോയത് പാർട്ടി നേതൃത്വത്തെ മധു അറിയിച്ചില്ല. മധുവിന്റെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ടിന് കുമ്മനം രാജശേഖരൻ പങ്കെടുത്തിരുന്നു. ബിജെപിയുമായി മധു നേരത്തെ തന്നെ ബന്ധമുണ്ടാക്കി. വി ജോയ് മത്സരിച്ച കാലത്ത് പിരിച്ച തുക പാർട്ടിക്ക് നൽകിയില്ലെന്നും എം ജലീൽ ആരോപിച്ചു

അതേസമയം ആരോപണങ്ങൾ മധു മുല്ലശ്ശേരി നിഷേധിച്ചു. താൻ അഴിമതിക്കാരനാണെങ്കിൽ ഏരിയാ സമ്മേളനത്തിൽ ആരെങ്കിലും അതുന്നയിച്ചോ. കെ സുരേന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല. ജലീലിനെതിരെ നിരവധി സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളതെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

The post മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി appeared first on Metro Journal Online.

See also  തെരുവ് നായ ഭീതിയിൽ കണ്ണൂർ നഗരം; രണ്ട് ദിവസത്തിനിടെ മാത്രം കടിയേറ്റത് 75 പേർക്ക്

Related Articles

Back to top button