Gulf

ശൈഖ് ഹസ്സയെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചു

അബുദാബി: ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാനെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിയമിച്ചു. ഇതിനുളള ഉത്തരവായ എമീരി ഡിക്രിയും ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചു. 2023ല്‍ അബുദാബി ഉപഭരണാധികാരിയായി ശൈഖ് ഹസ്സയെ നിയമിച്ചിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ പദവികളും 59 കാരനായ ശൈഖ് ഹസ്സ വഹിച്ചിട്ടുണ്ട്.

അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായിരുന്ന ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ മെയില്‍ മരിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. അല്‍ ഐനിലെ ജനങ്ങളുമായി ഗാഢമായ ബന്ധമുണ്ടായിരുന്ന വ്യകതിയായിരുന്നു ശൈഖ് തഹ്‌നൂന്‍.

See also  നിയമലംഘനം: 1,200 മോട്ടോര്‍സൈക്കിളുകള്‍ക്ക് പിഴയിട്ടതായി ആര്‍ടിഎ

Related Articles

Back to top button