Gulf

അയാട്ട അബുദാബിയില്‍ പരിശീലന കേന്ദ്രം തുറന്നു

അബുദാബി: അയാട്ട(ഇന്റെര്‍നാഷ്ണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) അബുദാബിയില്‍ പുതിയ പരിശീലന കേന്ദ്രം തുറന്നു. അബുദാബിയിലെ ഓഫിസ് വികസിപ്പിച്ചാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ സാന്നിധ്യം ശക്തമാക്കുന്നതില്‍ അഭിമാനിക്കുന്നതായി അയാട്ടയുടെ മിന(മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക) റീജിനല്‍ വൈസ് പ്രസിഡന്റ് കാമില്‍ അല്‍വാദി വ്യക്തമാക്കി.

കഴിഞ്ഞ 18 മാസമായി അയാട്ടയുടെ ഓഫിസ് അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അബുദാബിയില്‍ 140 ശതമാനം വളര്‍ച്ചയാണ് നേടാനായത്. രാജ്യാന്തര ഏവിയേഷന്‍ ഹബ്ബായതിനാലാണ് ഇവിടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി ഡയരക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദിയാണ് വിപുലീകരിച്ച അയാട്ട ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അയാട്ടയുടെ പുതിയ പരിശീലന കേന്ദ്രം ഏവിയേഷന്‍ ഹബ്ബെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ബലപ്പെടുത്തുന്നതാണെന്ന് അല്‍ സുവൈദി അഭിപ്രായപ്പെട്ടു. അയാട്ട സാന്നിധ്യം ശക്തമാക്കുന്നത് അബുദാബിയുടെ ഈ മേഖലയിലെ പ്രധാന്യം തിരിച്ചറിഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു.

See also  മയക്കുമരുന്ന് കടത്ത്; മൂന്ന് പേരെ ഒമാന്‍ അറസ്റ്റ് ചെയ്തു

Related Articles

Back to top button