Gulf

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് പ്രൗഢ ഗംഭീരമായ തുടക്കം

ദുബൈ: യുഎയിലെ താമസക്കാരും രാജ്യാന്തര സന്ദര്‍ശകരുമെല്ലാം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ന് പ്രൗഢ ഗംഭീരമായ തുടക്കം. ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഡിഎസ്എഫ് കാലത്ത് നഗരത്തില്‍ എത്തുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും ഗംഭീരമായ കലാ സാംസ്‌കാരിക പരിപാടികളും ആസ്വദിക്കുന്നതിനൊപ്പം എന്ത് ഷോപ്പിങ് നടത്തിയാലും കൈനിറയെ സമ്മാനം നേടാനും അവസരമുണ്ട്.

ഇത്തവണ 38 ദിവസം നീളുന്നതാണ് ഷോപ്പിങ് മാമാങ്കമായ ഡിഎസ്എഫ്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപാര മേളയുടെ ഭാഗമായി എല്ലാ ദിവസവും വ്യത്യസ്തമായ കാലാപരിപാടികള്‍ അരങ്ങേറും. ഇന്നത്തെ ഉദ്ഘാനടത്തോടനുബന്ധിച്ച് കൊക്കകോള അറീനയിലെ സംഗീത കച്ചേരിയില്‍ ലോക പ്രശസ്തരായ മിന്നുംതാരങ്ങള്‍ അരങ്ങിലെത്തും. ആയിരം ഡ്രോണുകളുടെ അകമ്പടിയുമായി എത്തുന്ന വെടിക്കെട്ടാണ് ഉദ്ഘാടനത്തിലെ സവിശേഷ ഇനം.

See also  ലോക ബാങ്ക് ആഗോള സൂചിക: മേഖലയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

Related Articles

Back to top button