Kerala

പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബു ജീവനൊടുക്കിയതാണെന്നും പിപി ദിവ്യ തന്റെ മേലുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നും പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

നവീൻ ബാബുവിനെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. നവീൻ ബാബുവിനെ ബോധപൂർവം അപമാനിക്കാൻ ദിവ്യ ശ്രമിച്ചു. സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമത്തിലേക്കും മരണത്തിലേക്കും നയിച്ചു

അന്വേഷണത്തിൽ പുരോഗതിയില്ലെന്ന നവീൻ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണ്. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കി.

The post പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം appeared first on Metro Journal Online.

See also  ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മ ശ്രീതുവും അറസ്റ്റിൽ

Related Articles

Back to top button