World

സുനിത വില്യംസിനെ തിരിച്ചെത്തിക്കാൻ സഹായിക്കാമോ; 17 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നാസ

ബഹിരാകാശത്തു നിന്ന് സുനിത വില്യംസിനെയും ബാരി ബുച്ച് വിൽമോറിനെയും തിരിച്ചു കൊണ്ടു വരുന്നതിനായി പ്രതിഫലം പ്രഖ്യാപിച്ച് നാസ. ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കാനുള്ള മാർഗം കണ്ടെത്തി നൽകുന്നവർക്കായി 20,000 ഡോളർ ( 16,93419 ലക്ഷം രൂപ) ആണ് നാസ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ അഞ്ചിനാണ് ആദ്യ ബോയിംഗ് സ്റ്റാർ ലൈനർ വിമാനത്തിൽ സുനിതയും ബാരി ബുച്ച് വിൽമോറും പത്തു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പറന്നുയർന്നത്. എന്നാൽ തുടർച്ചയായ ഹീലിയം ചോർച്ചയെ തുടർന്ന് ഭൂമിയിലേക്ക് തിരികെ പോരാൻ സാധിച്ചിട്ടില്ല.

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. സാങ്കേതികത്തകരാറുകൾ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണിൽ സ്റ്റാർലൈനർ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്. ഇപ്പോൾ സുനിത ഭാരമില്ലാത്ത ആ ബഹിരാകാശാന്തരീക്ഷത്തിൽ ഫലപ്രദമായി സസ്യങ്ങൾ നനയ്ക്കുന്നതിനുള്ള വഴികൾ പര്യവേഷണം ചെയ്യുകയാണെന്നാണ് നാസ പുറത്തു വിടുന്ന റിപ്പോർട്ട്.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മുതിർന്ന ബഹിരാകാശ സഞ്ചാരികളായ സുനിതയെയും ബുച്ച് വിൽമോറിനെയും നാസ ബഹിരാകാശത്തേയ്ക്ക് അയച്ചതെന്ന വിമർശനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.2 006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തിരുന്നു.

 

The post സുനിത വില്യംസിനെ തിരിച്ചെത്തിക്കാൻ സഹായിക്കാമോ; 17 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നാസ appeared first on Metro Journal Online.

See also  ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണകളില്‍ വിശ്വാസികള്‍: പ്രാര്‍ത്ഥനയില്‍ മുഴുകി ലോകം

Related Articles

Back to top button