Movies

കാളിദാസ് ജയറാം വിവാഹിതനായി; വധു തരിണി

നടനും താരദമ്പതികളായ ജയറാം-പാർവതിയുടെ മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 7.15നും 8നും ഇടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വെച്ച് കാളിദാസും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് തേർഡ് റണ്ണർ അപ് ആണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിൽ എത്തിയിരുന്നു.

See also  അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2, ഡിസംബര്‍ അഞ്ചിന് എത്തും; അല്ലുവും ഫഹദ് ഫാസിലും മുഖാമുഖം നില്‍ക്കുന്ന പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു

Related Articles

Back to top button