Local

അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി. പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ.ജോബി എം എബ്രഹാം, കോളേജിന്റെ സ്പോർട്സ് കോഡിനേറ്റർ സന്തോഷ് അഗസ്റ്റിൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ബിസിസിഐ ലെവൽ വൺ കോച്ച് വൈശാഖ് പാറക്കൽ ആണ് ജില്ലാ ടീമിന് പരിശീലനം നൽകുന്നത്.

 

See also  ഇരുവഴിഞ്ഞിപ്പുഴയോട് കിന്നാരം പറഞ്ഞ് 'കഥയോരം' ശിൽപശാലക്ക് സമാപനം

Related Articles

Back to top button