Gulf

ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം; പലരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു

ദുബൈ: ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന മാനസിക സംഘര്‍ഷത്താല്‍ പലരും ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പീക്ക് ട്രാഫിക് സമയങ്ങളില്‍ ഓഫീസിലേക്ക് പോകുന്നത് അത്യന്തം ക്ഷീണിപ്പിക്കുന്ന അനുഭവമായി മാറിയിരിക്കുകയാണ് പലര്‍ക്കും. പെട്ടെന്ന് തീരേണ്ട യാത്ര, പലപ്പോഴും ദൈര്‍ഘ്യമേറിയതായി മാറുന്നു. പ്രത്യേകിച്ചും ഒരു എമിറേറ്റില്‍ താമസിക്കുകയും മറ്റൊന്നില്‍ ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്നവര്‍ക്ക്. ഇത്തരക്കാര്‍ക്ക് യാത്രകള്‍ക്കായി മണിക്കൂറുകള്‍ ആവശ്യമായി വരുന്നത്. ഇതാണ് പലരേയും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

തങ്ങളുടെ വാഹനങ്ങളില്‍ ചെലവഴിക്കുന്ന നീണ്ട മണിക്കൂറുകള്‍ ദൈനംദിന വേദനയാവുന്നുണ്ട്. ചിലര്‍, അവരുടെ ജോലികള്‍ ഉപേക്ഷിച്ച് സ്വയം ബിസിനസ്സുകള്‍ ആരംഭിക്കാനും അവരുടെ വീടുകളില്‍ അടുത്തുള്ള ജോലി കണ്ടെത്താനും തീരുമാനിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാരാ ്‌സുല്‍ത്താന്‍, വിദ്യാഭ്യാസ മേഖലയിലെ മുന്‍ ജീവനക്കാരിയായിരുന്നു. ഇവര്‍ തന്റെ ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതയായത് നീണ്ട യാത്രയുടെ മാനസിക സംഘര്‍ഷത്താലായിരുന്നു. അഞ്ചും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ അവര്‍ കുട്ടികളെക്കുറിച്ചുള്ള കടുത്ത ആധിയും ജോലി വിടാന്‍ കാരണമാക്കിയിട്ടുണ്ട്. സ്വദേശി വനിതയും ഷാര്‍ജയില്‍ താമസക്കാരിയുമായ ഫാത്തിമ അബ്ദുല്ലയും മറ്റൊരു വനിതയായ നാദിയ അല്‍ മഹ്ദിയുമെല്ലാം തങ്ങളുടെ ജോലി ഉപേക്ഷിച്ചത് ഇതേ കാരണത്താലായിരുന്നു. ഫാത്തിമ ജബല്‍ അലിയിലെ തന്റെ ജോലി ഉപേക്ഷിച്ചു. നാദിയ തന്റെ ഫുള്‍ ടൈം ജോലിയും ഇതേ കാരണത്താല്‍ ഉപേക്ഷിച്ചു. ജോലി ഉപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്ന പ്രവണതയാണ് യുഎഇയില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.

See also  അനധികൃത ലോട്ടറികളില്‍ പങ്കാളികളാവുന്നവര്‍ക്കെതിരേ താക്കീതുമായി യുഎഇ

Related Articles

Back to top button