Local

ഏകദിന ഇംഗ്ലീഷ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

കീഴുപറമ്പ്: 9-ാം ക്ലാസ്സിലെ തെരഞ്ഞടുത്ത കുട്ടികൾക്കായി ഇംഗ്ലീഷ് പരിപോഷണ പരിപാടി ‘Wheel With English’ ജിവിഎച്ച്എസ്എസ് കീഴുപറമ്പിൽ സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആത്മധൈര്യത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ജുമൈല, എസ്.എം.സി ചെയർമാൻ എം.ഇ ഫസൽ എന്നിവർ ആശംസകൾ നേർന്നു. വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഭാഷാ പ്രയോഗ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി നടത്തിയ പ്രോഗ്രാമിന് ജോളി ജോസഫ് സാർ, ജിഎച്ച്എസ്എസ് അരീക്കോട് നേതൃത്വം നൽകി. രാവിലെ 9:30ന് ആരംഭിച്ച വർക്ക്ഷോപ്പ് വിവിധ ഗെയിമുകളിലൂടെ വിവിധ ഭാഷാ പ്രയോഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വൈകുന്നേരം 4.00 മണിക്ക് അവസാനിച്ചു. ആദ്യാവസാനം വരെ കുട്ടികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. സാദിഖലി മാസ്റ്റർ സ്വാഗതവും സഹൽ കെ.പി നന്ദിയും പറഞ്ഞു.

See also  വാർത്തവായന മത്സരം സംഘടിപ്പിച്ചു.

Related Articles

Check Also
Close
Back to top button