Local

ഭിന്നശേഷി കുട്ടികൾക്കൊപ്പം സൗഹൃദം പങ്ക് വെച്ച് എൻ.എസ്.എസ് വോളന്റിയർമാർ; ‘ചാരെ’ സംഗമം ശ്രദ്ധേയമായി

മുക്കം: മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും കോളേജുകളിലെയും ഹയർസെക്കൻഡറി സ്കൂളുകളിലെയും നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റുകൾ ഒത്തുചേർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ‘ചാരെ’ സംഗമം മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ വിദ്യാർത്ഥികൾ ഒത്തുചേർന്ന പരിപാടി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലിം ഉദ്ഘാടനം ചെയ്തു.
സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ, അവശതയനുഭവിക്കുന്നവർക്കൊപ്പം പുതിയ തലമുറയും ഉണ്ടെന്ന വലിയ മാനവിക സന്ദേശമാണ് ഉയർത്തിക്കാട്ടാൻ സാധിക്കുന്നതെന്ന് സംഗമത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

സ്കൂൾ മാനേജർ സി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കെ. വിജയൻ, പി.ആർ.ഒ പ്രഭാകരൻ ടി, പി.ടി.എ പ്രസിഡന്റ്‌ അസീസ് മലയമ്മ, ഹെഡ്മിസ്ട്രസ് കെ. ഷീബ എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് രാജേഷ് എ.പി, ജൂബി ജോസ് എന്നിവരും സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പരസ്പരം പരിചയപ്പെടലും വിവിധ കലാപരിപാടികളും അരങ്ങേറി. പാട്ടും നൃത്തവുമായി കുട്ടികളും വിദ്യാർത്ഥികളും ചേർന്ന് ഒരു പകൽ മുഴുവൻ നീണ്ടുനിന്ന അവിസ്മരണീയമായ അനുഭവമാക്കി സംഗമത്തെ മാറ്റി.

See also  എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം

Related Articles

Back to top button