Movies

ധനുഷിനെതിരായ കത്ത് പബ്ലിസിറ്റി സ്റ്റണ്ടല്ല; ധനുഷുമായി സംസാരിക്കാൻ ശ്രമിച്ചു, നടന്നില്ല: നയൻ താര

ധനുഷിനെതിരായ തുറന്ന കത്ത് പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്ന് നടി നയൻതാര. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ സത്യം ബോധിപ്പിക്കാൻ എഴുതിയ കത്താണ്. താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യം പറയാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. സംസാരിക്കാൻ താത്പര്യമില്ലെന്നാണ് മാനേജർ അറിയിച്ചതെന്നു നയൻതാര പറഞ്ഞു

പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായയയിൽ കരി വാരിത്തേയ്ക്കുന്ന ആളല്ല ഞാൻ. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. ഞങ്ങളുടെ ഡോക്യുമെന്ററിക്കുള്ള പിആർ ആയിരുന്നു ഞങ്ങളുടെ കുറിപ്പെന്ന് പലരും ആരോപിച്ചു. പക്ഷേ അതല്ല ശരി. ഇതൊരു സിനിമ അല്ലല്ലോ. ഡോക്യുമെന്ററി അല്ലേ. ഹിറ്റോ ഫ്‌ളോപ്പോ ആകുന്ന ഒന്നല്ലല്ലോ അതെന്നും നയൻതാര ചോദിച്ചു

വിഘ്‌നേഷ് എഴുതിയ നാല് വരികൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹമുണ്ടായിരുന്നു. ധനുഷ് നല്ലൊരു സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വർഷത്തിൽ കാര്യങ്ങൾ എങ്ങനെ മാറിയെന്ന് അറിയില്ല. രണ്ട് പേർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകും. ധനുഷിന്റെ മാനേജരെ വിളിച്ചു. ആ നാല് വരികൾ ഉപയോഗിക്കാനും എൻഒസി തന്നില്ലെങ്കിലും വേണ്ടില്ല, ധനുഷുമായി ഒന്ന് കോൾ കണക്ട് ചെയ്ത് തരാനും ആവശ്യപ്പെട്ടു

പ്രശ്‌നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ ഫോൾ കോളും യാഥാർഥ്യമായില്ല. അപ്പോഴും എനിക്ക് ദേഷ്യമുണ്ടായിരുന്നില്ല. ഞങ്ങളുടെ ഫോണുകളിൽ ചിത്രീകരിച്ച ബിടിഎസ് ആണ് അവസാനം ഡോക്യുമെന്ററിയിൽസ ഉപയോഗിച്ചത്. അത്തരം ഫുട്ടേജുകൾ കരാറിന്റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വർഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നു. എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തിൽ പ്രതികരിക്കേണ്ടി വന്നെന്നും നയൻതാര പറഞ്ഞു.

The post ധനുഷിനെതിരായ കത്ത് പബ്ലിസിറ്റി സ്റ്റണ്ടല്ല; ധനുഷുമായി സംസാരിക്കാൻ ശ്രമിച്ചു, നടന്നില്ല: നയൻ താര appeared first on Metro Journal Online.

See also  എട്ട് വർഷമായി ബോളിവുഡിൽ അവസരം ഇല്ല; കഴിവില്ലാത്തവരുടെ കൈയിലാണ് ഇപ്പോൾ അധികാരം: എ.ആർ. റഹ്മാൻ

Related Articles

Back to top button