Kerala

മുണ്ടക്കൈ, ചൂരൽമല ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ സത്യവാങ്മൂലം

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി രൂപ ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടിയാണെന്നും സർക്കാർ അറിയിച്ചു

പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർഡ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അടിയന്തരഘട്ടം വന്നാൽ 677 കോടിയിലെ എത്ര തുക ചെലവഴിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. കൈയ്യിലുള്ള 677 കോടിയിൽ നിന്ന് ഇപ്പോൾ ആവശ്യമായ 219 കോടി ചെലവഴിക്കാൻ കഴിയില്ലേ. ഓപണിംഗ് ബാലൻസ് എത്രയുണ്ടെന്ന് അറിയില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

The post മുണ്ടക്കൈ, ചൂരൽമല ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ സത്യവാങ്മൂലം appeared first on Metro Journal Online.

See also  ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല

Related Articles

Back to top button