Kerala

അജിത് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകാൻ നീക്കം; അനുമതി നൽകി സ്‌ക്രീനിംഗ് കമ്മിറ്റി

നിരവധി വിവാദ സംഭവങ്ങൾക്ക് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാൻ നീക്കം. ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി എംആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി.

യു പി എസ് സി ആണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി. തൃശ്ശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ അജിത് കുമാർ അന്വേഷണം നേരിടുന്നുണ്ട്

അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്. നിലവിൽ മൂന്ന് കേസുകളിലും അജിത് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത് കുമാർ നേരിട്ടിട്ടില്ല.

The post അജിത് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകാൻ നീക്കം; അനുമതി നൽകി സ്‌ക്രീനിംഗ് കമ്മിറ്റി appeared first on Metro Journal Online.

See also  കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

Related Articles

Back to top button