Government

സംസ്ഥാന സർക്കാരിന് കീഴിൽ ഇന്ന് റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ താത്ക്കാലിക ഒഴിവുകൾ

താല്‍ക്കാലിക നിയമനം

അഴീക്കല്‍  ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്സ് തസ്തികയിലുള്ള ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവുക.

 

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ കോന്നിയിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ  കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍, ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്    / ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് ട്രെയിനിങ് കോ ഓര്‍ഡിനേറ്ററുടെ യോഗ്യത.  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും.  ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങള്‍ക്ക് www.supplycokerala.comwww.cfrdkerala.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.  ഫോണ്‍: 0468 2961144.

 

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു മുമ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

 

സിസ്റ്റം മാനേജർ ഒഴിവ് 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സിസ്റ്റം മാനേജർ തസ്തികയിലേക്ക്  ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത : കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ / കമ്പ്യൂട്ടർ ഹാർഡ് വെയേഴ്സ് മെയ്ന്റ്നെൻസിലുള്ള ഡിപ്ലോമ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

 

ട്രെയിനിംഗ് കോ- ഓർഡിനേറ്റർ നിയമനം 

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത: ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുളളവരെയും പരിഗണിക്കും. പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 23. www.supplycokerala.com, www.cfrdkerala.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

See also  സർക്കാർ നിയമനങ്ങൾ

 

പ്രിൻസിപ്പൽ നിയമനം 

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000/- രൂപ. യോഗ്യത: ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 23. www.supplycokerala.com, www.cfrdkerala.in

 

അപേക്ഷ ക്ഷണിച്ചു

മങ്കട ബി.ആർ.സി പരിധിയിലുള്ള കേരള സ്‌കൂൾ ഫോർ ദ ബ്ലൈന്റ് വള്ളിക്കാപ്പറ്റയിൽ ആരംഭിക്കുന്ന തൊഴിലധിഷ്ടിത പുനരധിവാസ കേന്ദ്രത്തിൽ സി.ഡബ്ലു.എസ്.എൻ ഔട്ട് ഓഫ് സ്‌കൂൾ വിദ്യാഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള റെസിഡൻഷ്യൽ പരിശീലനം നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സിനുള്ള പരിശീലകർക്ക് പ്ലസ് ടു, പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. സൈൻ ലാംഗ്വേജ് അറിയുന്നവർക്ക് മുൻഗണന ലഭിക്കും. ഫുഡ് ആൻഡ് ബീവറേജ് സെർവീസ് അസോസിയേറ്റ് കോഴ്സിനുള്ള പരിശീലകർക്ക് ഫുഡ് സയൻസ് അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് മലപ്പുറം കോട്ടപ്പടിയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിൽ അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9946729718.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിങ്് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 10ന് രാവിലെ 10മണിക്ക് കോളജില്‍ ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311

ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-45 മധ്യേ. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം. ഫോണ്‍: 0477 2237700, 8281238993.

അഭിമുഖം

ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി നാലിന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസുകളും നടത്തും. ഫോണ്‍ 7012212473, 8281359930.

ഫാം അസിസ്റ്റന്റ് നിയമനം

കാസര്‍ഗോഡ് ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.

യോഗ്യത : എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം ,2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം . അല്ലെങ്കില്‍ തത്തുല്യം.

നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ. പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .

See also  സർക്കാർ സൗജന്യ പരിശീലനം നൽകുന്നു

പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

 

കരാര്‍ നിയമനം

പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ( സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും

യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.

ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ നിയമനം

പത്തനംതിട്ട ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ (എഫ് പി ടി സി) ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും.

യോഗ്യത: ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

കരാർ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റ് (സി.എഫ്.ആർ.ഡി) ൻ്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെൻ്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്‌തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ
നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കൻ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/01/2024. www.supplycokerala.com, www.cfrdkerala.in  വെബ്സൈറ്റുകൾ സന്ദർശിക്കുക.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഏലപ്പാറ സര്‍ക്കാര്‍  ഐ ടി ഐ യില്‍ റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ടെക്നീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ഇന്ന്  ( 29 ) ഇന്റര്‍വ്യു നടക്കുന്നു. റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ട്രേഡില്‍ എന്‍. റ്റി. സി / എന്‍. എ. സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍  രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിറ്റുകളും അവയുടെ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  04869296929, 9446361734

See also  പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു

പ്രിൻസിപ്പൽ, ട്രെയിനിങ് കോ-ഓർഡിനേറ്റർ ഒഴിവ്

പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജിനസ് ടെക്നോളജിയിൽ പ്രിൻസിപ്പലിനെയും ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്ററിൽ ട്രെയിനിംഗ് കോ-ഓർഡിനേറ്ററെയും നിയമിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.comwww.cfrdkerala.inജനുവരി 23നകം അപേക്ഷ നൽകണം.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു മുമ്പ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം.

ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകര്‍ക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി  ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയം,  സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകള്‍ 2024 ജനുവരി 3ന് വൈകീട്ട് 5 നകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ് സമുച്ചയം, പാര്‍ക്ക് അവന്യു, എറണാകുളം, കൊച്ചി-11 എന്ന വിലാസത്താല്‍ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കണം.

Related Articles

Back to top button