Local

നിരന്തരം അശ്ലീല സന്ദേശം; ചോദ്യംചെയ്ത യുവതിക്ക് മർദ്ദനം

ഓമശ്ശേരി : ഇൻസ്റ്റാഗ്രാമിൽ അശ്ലീലസന്ദേശം അയച്ചത് ചോദ്യംചെയ്ത വിദ്യാർഥിനിയെ യുവാവ് ആക്രമിച്ചു.

കണ്ണിനും തലയ്ക്കും സാരമായ പരിക്കേറ്റ യുവതിയുടെ പരാതിയിൽ പുത്തൂർ നടമ്മൽപൊയിൽ ചെറുവോട്ട് മിർഷാദിന്റെപേരിൽ കൊടുവള്ളി പോലീസ് കേസെടുത്തു.

യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളയക്കുന്ന കാര്യം മിർഷാദിന്റെ വീട്ടിലറിയിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ മിർഷാദ് അടുത്തദിവസം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ ക്രൂരമർദ്ദനത്തിനിരയാക്കി തുടർന്ന് ഒളിവിൽപ്പോയ മിർഷാദിനെ പോലീസ് തിരയുകയാണ്.

See also  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഗ്രാമോത്സവമായി

Related Articles

Back to top button