Gulf

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 39 ലക്ഷമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

ദുബൈ: യുഎഇലെ ഇന്ത്യക്കാരുടെ എണ്ണം 39 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വെളിപ്പെടുത്തി. യുഎഇയുടെ ഭാവി വീക്ഷണത്തേയും വളര്‍ച്ചയെയും നയിക്കുന്നത് ഇവിടെയുള്ള ഇന്ത്യന്‍ പ്രവാസി സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് എക്കൗണ്ട്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) ദുബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍.

സാമ്പത്തിക രംഗത്ത് വളരെ വേഗം ഗ്ലോബല്‍ ഹബ്ബായി ദുബൈ മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന വളരെ വലുതാണ്. ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ ധാരാളം മേഖലകളിലെ പ്രൊഫഷണലായ സംഭാവനക്കുപരി ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ സാംസ്‌കാരികമായ പാലം തീര്‍ക്കുന്നതിലും ഈ സമൂഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതാണ്.

2012ല്‍ യുഎയില്‍ ഉണ്ടായിരുന്നത് 22 ലക്ഷം ഇന്ത്യാക്കാരായിരുന്നെങ്കില്‍ ഇന്ന് അത് 39 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയും യുഎഇയും തന്ത്രപ്രധാന രംഗങ്ങളില്‍ വളരെ അടുത്ത് സഹകരിക്കുന്ന രാഷ്ട്രങ്ങളാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍. ഇന്ത്യക്കാര്‍ക്ക് വളരാന്‍ അവസരം നല്‍കിയ യുഎഇ ഭരണാധികാരികളോട് നന്ദിയുണ്ട്.

The post യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 39 ലക്ഷമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ appeared first on Metro Journal Online.

See also  സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

Related Articles

Back to top button