Gulf

ഇന്ന് മഴക്ക് സാധ്യത; താപനില ഒമ്പത് ഡിഗ്രിവരെ താഴാം

അബുദാബി: ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും വടക്കന്‍ മേഖലയിലും ദ്വീപ് പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊതുവില്‍ മേഘാവൃതമോ, ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പം കൂടുതല്‍ അനുഭവപ്പെടും. ഇത് മൂടല്‍മഞ്ഞിനും പുകമഞ്ഞിനും സാധ്യത വര്‍ധിപ്പിക്കുന്നതിലാന്‍ ദൂരക്കാഴ്ച കുറയും. ഉള്‍നാടന്‍ പ്രദേശങ്ങളിലായിരിക്കും ദൂരക്കാഴ്ച നന്നേ കുറയുക. ഈ സഹാചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം.

പര്‍വത പ്രദേശങ്ങളില്‍ താപനില ഒമ്പത് ഡിഗ്രിവരെ താഴാം. കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസായിരിക്കും. വരും ആഴ്ചകളില്‍ രാജ്യത്ത് താപനില കൂടുതല്‍ താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കൂടുതല്‍ സുഖകരമാവും. വടക്കു പടിഞ്ഞാറു നിന്നുള്ള തണുത്തകാറ്റാണ് താപനില വരും ആഴ്ചകളിലും കുറയാന്‍ ഇടയാക്കുക. ഇത് രാജ്യം മുഴുവന്‍ അഞ്ചു മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാന്‍ കാരണമാവും. 10 മുതല്‍ 25 കിലോമീറ്റര്‍ വേഗമുള്ള കാറ്റാവും വീശുക. ചില ഇടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വര്‍ധിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

See also  കൊലപാതകം നടത്തി യുഎഇ വിടാന്‍ ശ്രമിച്ചവര്‍ക്ക് തടവ്

Related Articles

Back to top button