World

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദാരുണാന്ത്യം

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. വാര്‍ത്ത ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

അതേസമയം, മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.എന്നിന്നാലും കൊലപാതകം ആണോ എന്നതടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പോലീസ് പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

 

The post വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  ആക്രമിച്ചത് ഇറാന്റെ ആണവ പ്ലാന്റുകൾ; ഓപറേഷൻ റൈസിംഗ് ലയൺ പ്രഖ്യാപിച്ച് നെതന്യാഹു

Related Articles

Back to top button