Gulf

നൂര്‍ റിയാദ് ലൈറ്റ് ഫെസ്റ്റിവല്‍ സമാപിച്ചത് രണ്ട് ഗിന്നസ് റെക്കാര്‍ഡുമായി

റിയാദ്: നാലാമത് നൂര്‍ റിയാദ് ലൈറ്റ് ഫെസ്റ്റിവല്‍ സമാപിച്ചത് രണ്ട് ഗിന്നസ് റെക്കാര്‍ഡെന്ന അഭിമാന നേട്ടവുമായി. കിങ് അബ്ദുല്‍അസീസ് ഹിസ്റ്റോറിക്കല്‍ സെന്റരില്‍ രാജ്യാന്തര കലാകാരന്‍ ക്രിസ് ലെവിന്റെ നേതൃത്വത്തില്‍ നടന്ന ഹയര്‍ പവര്‍ ലേസര്‍ ഷോക്കും സഊദി കലാകാരന്‍ റഷീദ് അല്‍ ഷാഷിയുടെ ദി ഫിഫ്ത്ത് പിരമിഡ് എന്ന കലാസൃഷ്ടിയുമാണ് ഗിന്നസ് അവാര്‍ഡുകള്‍ക്ക് അര്‍ഹമായത്.

ആല്‍ഫ്രഡോ ക്രാമെറോട്ടിയും ഫത്ത് അബ്ദുല്ല ഫഡാഗും സംയുക്തമായാണ് ഈ വര്‍ഷത്തെ നൂര്‍ റിയാദ് ഷോ ക്യുറേറ്റ് ചെയ്തത്. കിങ് അബ്ദുല്‍അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്റര്‍, വാദി ഹനീഫ, ജാക്‌സ് ഡിസ്ട്രിക്ട് എന്നിവിടങ്ങളിലായാണ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ 14 വരെ തലസ്ഥാന നഗരിയെ വെളിച്ചത്തില്‍ ആറാടിച്ച പരിപാടി നടന്നത്. ഏറ്റവും ദൈര്‍ഘ്യത്തില്‍ കലാസൃഷ്ടിയില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ചതിനുള്ള റെക്കാര്‍ഡാണ് ക്രിസിനെ തേടിയെത്തിയത്. 267 മീറ്ററായിരുന്നു ലേസര്‍ രശ്മികളുടെ ദൈര്‍ഘ്യം. അല്‍ ഫൈസാലിയ ടവറിന് മുകില്‍നിന്നായിരുന്നു പ്രസരണം നടത്തിയത്. 28 മീറ്റര്‍ ഉയരമുള്ള പുനരുപയോഗ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഏറ്റവും വലിയ കലാസൃഷ്ടിക്കുള്ള അവാര്‍ഡാണ് റഷീദ് അല്‍ ഷാഷിയെ ദി ഫിഫ്ത്ത് പിരമിഡിലൂടെ ഗിന്നസ് റെക്കാര്‍ഡിലേക്ക് എത്തിച്ചത്.

The post നൂര്‍ റിയാദ് ലൈറ്റ് ഫെസ്റ്റിവല്‍ സമാപിച്ചത് രണ്ട് ഗിന്നസ് റെക്കാര്‍ഡുമായി appeared first on Metro Journal Online.

See also  ഈ ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളെ ജയിലിനകത്താക്കുമെന്ന് യുഎഇ

Related Articles

Back to top button