Kerala

മലപ്പുറത്ത് ടിപ്പർ ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കൊളത്തൂർ നീറ്റാണിമലിലാണ് കരിങ്കൽ കയറ്റി വന്ന ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് വരുന്ന ആളാണ് അപകടത്തിൽപ്പെട്ടത്. ഏറെ നേരം ഇദ്ദേഹം ലോറിക്കടിയിൽ കുടുങ്ങിക്കിടുന്നിരുന്നു.

അഗ്നിശമന സേനയെത്തിയാണ് ലോറിക്കടിയിൽ നിന്ന് ആളെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

See also  ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ ക്യാമറ; കെ എസ് ആര്‍ ടി സിയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

Related Articles

Back to top button