Kerala

ദുരന്തത്തെ നേരിടാൻ ശ്രദ്ധ കൊടുക്കുമ്പോൾ എന്തിന് പണം ചോദിച്ചു; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. ഇത്രയും വർഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാൽ പോരോയെന്ന് കോടതി ചോദിച്ചു.

ദുരന്തത്തെ നേരിടാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

അതേസമയം മുണ്ടക്കൈയിൽ എത്ര രൂപ എപ്പോൾ നൽകാനാകുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. കോടതി നിർദേശപ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

See also  താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത ഭരണസമിതി ജൂണിൽ

Related Articles

Back to top button