National

മുംബൈ ബോട്ട് അപകടം: മരണം 13 ആയി; ബോട്ട് ഇടിച്ചത് നാവിക സേന സ്പീഡ് ബോട്ട്

എഞ്ചിന്‍ പരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യന്‍ നാവികസേനയുടെ സ്പീഡ് ബോട്ടാണ് മുംബൈയില്‍ യാത്രാ ബോട്ടില്‍ ഇടിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം. കടലില്‍ മുങ്ങിപോയ കൂടുതല്‍ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കൂടി കിട്ടിയതോടെ മരണം 13 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് നീല്‍കമല്‍ എന്ന യാത്രാ ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നു്.110 പേരാണ് യാത്രാ ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എവിഫന്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു യാത്ര ബോട്ട്. സ്പീഡ് ബോട്ട് കടലില്‍ സിഗ്‌സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിക്കുന്ന വീഡിയോ പുറത്ത് വന്നത്.

നാവികസേന ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാവിക സേനയുടെ ബോട്ടില്‍ 2 നാവിക സേനാംഗങ്ങളും എന്‍ഞ്ചിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്.

രക്ഷാ പ്രവര്‍ത്തനം പുരോ?ഗമിക്കുകയാണ്. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ?ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 11 നേവി ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും നാല് ഹെലികോപ്റ്ററുകളും. അപകടത്തെ തുടര്‍ന്ന് തീരദേശത്ത് പ്രതിഷേധം വ്യാപകമാണ്. താങ്ങാവുന്നതിലും കൂടുതല്‍ പേര്‍ ബോട്ടിലുണ്ടായിരുന്നതായും നാവികസേനയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

The post മുംബൈ ബോട്ട് അപകടം: മരണം 13 ആയി; ബോട്ട് ഇടിച്ചത് നാവിക സേന സ്പീഡ് ബോട്ട് appeared first on Metro Journal Online.

See also  തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

Related Articles

Back to top button