Kerala

സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഒരു മാസത്തെ ഗഡു അനുവദിച്ചു; തിങ്കളാഴ്ച മുതൽ ലഭിക്കും

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കും. തിങ്കളാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും ബാക്കിയുള്ളവർക്ക് നേരിട്ടും പെൻഷൻ എത്തിക്കും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്

ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ വിഹിതം. 62 ലക്ഷം പേരിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപ വരെ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

See also  നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം; പുതിയ ചുമതല പത്തനംതിട്ട കലക്ടറേറ്റിൽ

Related Articles

Back to top button